പാസ്പോർട്ടിൽ കൃത്രിമം; യുവതി പിടിയിൽ

പാസ്പോർട്ടിൽ കൃത്രിമം; യുവതി പിടിയിൽ നെടുമ്പാശ്ശേരി: മാതാപിതാക്കളറിയാതെ രണ്ടുതവണ ദുബൈ സന്ദർശിച്ചത് പുറത്ത് അറിയാതിരിക്കാൻ പാസ്പോർട്ടിൽ കൃത്രിമം കാണിച്ച യുവതി കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ. കോട്ടയം കടുത്തുരുത്തി സ്വദേശിനി അനുവാണ് (22) എമിഗ്രേഷൻ വിഭാഗത്തി​െൻറ പിടിയിലായത്. ശനിയാഴ്ച ഇത്തിഹാദ് എയർവേസ് വിമാനത്തിൽ ന്യൂയോർക്കിലേക്ക് പോകാനെത്തിയ യുവതിയുടെ പാസ്പോർട്ടിൽ രണ്ട് പേജ് വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായി. ഇതേതുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. യുവതിയുടെ മാതാപിതാക്കൾ വർഷങ്ങളായി ന്യൂയോർക്കിലാണ്. യുവതി ബിരുദത്തിന് പഠിച്ചത് മംഗളൂരുവിലാണ്. ഇവിടെ വെച്ച് പരിചയപ്പെട്ട യുവാവുമൊത്താണ് രണ്ടുവട്ടം ദുബൈ സന്ദർശിച്ചത്. ഈ വിവരം മാതാപിതാക്കൾ അറിയാതിരിക്കാനാണ് പാസ്പോർട്ടിൽനിന്ന് രണ്ട് പേജ് കീറി വ്യാജ പേജ് പതിപ്പിച്ചത്. യുവതിയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.