കണ്ണൂർ സിറ്റി: സി.പി.എം പ്രചാരണ ബോർഡുകൾ തീവെച്ച് നശിപ്പിച്ചനിലയിൽ. ഞായർ, തിങ്കൾ ദിവസങ്ങളിലായി സിറ്റിയിൽ നടക്കുന്ന സി.പി.എം ലോക്കൽ സമ്മേളനത്തിെൻറ ഭാഗമായി സിറ്റി ജങ്ഷനിൽ നക്ഷത്രരൂപത്തിൽ എഴുതിയ ബോർഡാണ് കഴിഞ്ഞദിവസം അർധരാത്രി കത്തിച്ചത്. ബോർഡ് മുഴുവനായും കത്തിനശിച്ചു. സമ്മേളനഹാളിന് സമീപം എം.എസ്.എഫ് പതാക വ്യാപകമായി കെട്ടി പ്രകോപനമുണ്ടാക്കാൻ ശ്രമം നടത്തുന്നതായും സിറ്റി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സിറ്റിയിലും പരിസരങ്ങളിലും സി.പി.എമ്മിലേക്ക് പ്രവർത്തകർ എത്തുന്നതിൽ വിറളിപൂണ്ട് നേതൃത്വത്തിെൻറ അറിവോടെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ സംഘർഷമുണ്ടാക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് സിറ്റി ലോക്കൽ സെക്രട്ടറി കെ. ശഹ്‌റസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.