യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടു; 15 ബസുകൾക്കെതിരെ കേസ്​

ചെര്‍ക്കള: യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ട 15 ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. ചെര്‍ക്കള ബസ്സ്റ്റാന്‍ഡില്‍ കയറാതെ ടൗണില്‍ യാത്രക്കാരെ ഇറക്കിട്ട ബസുകള്‍ക്കെതിരെയാണ് നടപടി. പഞ്ചായത്തി​െൻറ പരാതിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ. രാജീവന്‍, എ.എം.വി.ഐമാരായ പി. സുധാകരന്‍, ടി. അനില്‍കുമാര്‍, ഡ്രൈവര്‍ ടി. സജിമോന്‍ എന്നിവര്‍ പരിശോധന നടത്തിയപ്പോഴാണ് ഇത്രയും ബസുകള്‍ ചെര്‍ക്കള സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്ന് വ്യക്തമായത്. സമയലാഭത്തിനുവേണ്ടി ദീര്‍ഘദൂര ബസുകളാണ് പലപ്പോഴും സ്റ്റാൻഡിൽ കയറാത്തത്. തുടര്‍ന്നും സ്റ്റാന്‍ഡില്‍ കയറാത്ത ബസുകളിലെ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സുകള്‍ റദ്ദാക്കുമെന്ന് ആര്‍.ടി.ഒ ബാബു ജോണ്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.