കാസർകോട്: ഒാട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിെൻറ വാതിൽപടിയിൽനിന്നും തെറിച്ചുവീണ് രണ്ടു വിദ്യാർഥികൾക്ക് പരിക്ക്. ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അബ്രാൻ(13), പരവനടുക്കം ഗവ. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ബി. സനത്(13) എന്നിവർക്കാണ് പരിക്കേറ്റത്. ചളിയേങ്കാട് പുതിയപാലത്തിനു മുകളിൽ വെള്ളിയാഴ്ച രാവിലെ 9.30നാണ് അപകടം. ഏറെ താഴ്ചയുള്ള സ്ഥലത്തുെവച്ചാണ് അപകടം. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. അകത്ത് കയറാൻ പറ്റാത്തതിനാൽ മേൽപറമ്പിൽനിന്നും കയറിയ വിദ്യാർഥികൾക്ക് വാതിൽപടിയിൽ നിൽക്കേണ്ടിവരുകയായിരുന്നു. പാലം തുടങ്ങുന്ന സ്ഥലത്ത് റോഡിൽ ഹമ്പ് രൂപപ്പെട്ടിരുന്നു. ഇൗ ഹമ്പിൽ കയറിയപ്പോഴാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.