മജ​്​ലിസ് ഫെസ്​റ്റിന് നാളെ തുടക്കം

മജ്ലിസ് ഫെസ്റ്റിന് നാളെ തുടക്കം തൃശൂർ: മജ്ലിസ് എജുക്കേഷൻ ബോർഡിന് കീഴിലുള്ള തൃശൂർ, പാലക്കാട് ജില്ലകളിലെ മദ്റസകളുടെ മേഖലതല മത്സരം ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ചാവക്കാട് നാഷനൽ ഹുദ സെൻട്രൽ സ്കൂളിൽ നടക്കും. ലൗ ഷോർ ബിൽഡേഴ്സ് ഡയറക്ടർ വി.കെ. ഹംസ വലിയകത്ത് മേള ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ല പ്രസിഡൻറ് എം.എ. ആദം മൗലവി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മജ്ലിസ് ഡയറക്ടർ സുശീർ ഹസൻ, ബോർഡ് ചെയർമാൻ കൂട്ടിൽ മുഹമ്മദലി, േബാർഡ് അംഗങ്ങളായ ബഷീർ ഹസൻ നദ്വി, സഫിയ ഷറഫിയ, ഹസൻകോയ, ബഷീർ പുതുക്കോട് തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. മജ്ലിസ് തൃശൂർ മേഖല ഭാരവാഹികളായ സി.എ. നൗഷാദ് കാതിയാളം, ഷക്കീർ എടവിലങ്ങ്, അബ്ദുറഹ്മാൻ വാടാനപ്പള്ളി തുടങ്ങിയവർ സംസാരിക്കും. തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നായി 1500 പരം കുരുന്നുകൾ പരിപാടിയിൽ മാറ്റുരക്കും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.