കണ്ണൂർ: കേരള സൊസൈറ്റി ഓഫ് ഒപ്താൽമിക് സർജൻസിെൻറ (കെ.എസ്.ഒ.എസ്) നേതൃത്വത്തിൽ നേത്രരോഗ വിദഗ്ധരുടെ സംസ്ഥാന ശിൽപശാല ഞായറാഴ്ച കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹോട്ടൽ സെൻട്രൽ അവന്യൂവിൽ സംസ്ഥാന ജന. സെക്രട്ടറി ഡോ. തോമസ് ചെറിയാൻ ഉദ്ഘാടനം ചെയ്യും. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള നേത്രരോഗ വിദഗ്ധർ തിമിര ശസ്ത്രക്രിയ, നേത്രപടലത്തിലെ രോഗങ്ങൾ, യുവിയൈറ്റിസ്, ഗ്ലോക്കോമ, കുട്ടികളിലെ നേത്രരോഗങ്ങൾ, റെറ്റിനയിലെ രോഗങ്ങൾ, കോങ്കണ്ണ്, ലേസർ ചികിത്സ തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 150ഒാളം പ്രതിനിധികൾ പങ്കെടുക്കും. തലശ്ശേരി കോംട്രസ്റ്റ്, ഐ.എം.എ എന്നിവയുമായി സഹകരിച്ചാണ് ശിൽപശാല. കോംട്രസ്റ്റ് മെഡിക്കൽ ഡയറക്ടർ ഡോ. ശ്രീനി എടക്ലോൺ, സി.കെ.രൺദീപ്, എം. സുമോദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.