കാസർകോട്: ലൈറ്റ് ആൻഡ് സൗണ്ട് വെൽെഫയർ അസോസിയേഷൻ ഒാഫ് കേരള സംസ്ഥാന പ്രസിഡൻറ് തമ്പി നാഷണൽ നയിക്കുന്ന സമര പ്രചാരണജാഥ ശനിയാഴ്ച കാസർകോട്ടുനിന്ന് ആരംഭിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചഭാഷിണിയെ അംഗീകൃത മാധ്യമമായി അംഗീകരിക്കുക, ക്ഷേമനിധി ഏർപ്പെടുത്തുക, മൈക് അനുവാദ ഫീസിലുണ്ടായ വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ. ശനിയാഴ്ച രാവിലെ ഒമ്പതിന് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് അംഗം ഷാനവാസ് പാദൂർ മുഖ്യാതിഥിയായിരിക്കും. റോബർട്ട് മാത്യു ഫ്ലാഗ്ഒാഫ് ചെയ്യും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് തമ്പി നാഷണൽ, പി.എച്ച്. ഇഖ്ബാൽ, മുഹമ്മദ് ഫാസിൽ, മൻസൂർ കുരിക്കൾ, എ.എം.എ. റഷീദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.