സമയത്ത്​ പെൻഷനില്ല; ദുരിതക്കടലിൽ കെ.എസ്​.ആർ.ടി.സി മുൻ ജീവനക്കാർ

സമയത്ത് പെൻഷനില്ല; ദുരിതക്കടലിൽ കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാർ കോഴിക്കോട്: കൃത്യസമയത്ത് പെൻഷൻ കിട്ടാതെ സംസ്ഥാനത്ത് 40,000ത്തിലധികം െക.എസ്.ആർ.ടി.സി മുൻ ജീവനക്കാർ. ക്രമം തെറ്റിയും വൈകിയും ഭാഗികമായും െപൻഷൻ നൽകുകവഴി അധികൃതർ ഇവരുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കയാണ്. സർക്കാർ സർവിസുകളിൽ മറ്റു വകുപ്പുകളിലൊന്നും ഇല്ലാത്ത അവഗണനയാണ് കെ.എസ്.ആർ.ടി.സി പെൻഷൻകാർ അനുഭവിക്കുന്നത്. പെൻഷൻ ഏക ആശ്രയമായവരും ആശ്രിതപെൻഷൻ വാങ്ങുന്ന വിധവകളടക്കമുള്ളവർക്കും ജീവിത സായാഹ്നത്തിൽ മറ്റുള്ളവരുടെ മുന്നിൽ കൈനീേട്ടണ്ട അവസ്ഥയാണ്. വെള്ളിയാഴ്ച മേയ്, ആഗസ്റ്റ് മാസങ്ങളിലെ കുടിശ്ശിക തീർത്തെങ്കിലും ജൂൺ, ജൂലൈ, സെപ്റ്റംബർ മാസങ്ങളിലേത് ഇനിയും ബാക്കിയാണ്. സെപ്റ്റംബറിൽ 15000 രൂപക്കു താഴെ പെൻഷനുള്ളവർക്ക് ഭാഗികമായി ലഭിച്ചെങ്കിലും അതിനു മുകളിലുള്ളവർക്ക് ഒരുരൂപപോലും ലഭിച്ചിട്ടില്ല. പെൻഷൻ വാങ്ങുന്നുവെന്ന കാരണത്താൽ മുൻഗണന പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഇവർ റേഷൻ ആനുകൂല്യത്തിനും അർഹരല്ല. ഇനി എന്നു കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. സംസ്ഥാന സർക്കാറി​െൻറ സാമ്പത്തിക പ്രതിസന്ധി പെൻഷൻ നൽകുന്നതിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് നേരത്തേ സർക്കാർ പെൻഷൻകാരെ അറിയിച്ചിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്തപ്പോൾ ഒരു കാരണവശാലും പെൻഷൻ വൈകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നെങ്കിലും അതും പാഴ്വാക്കായി മാറുകയാണ്. കുടിശ്ശികയായ മുഴുവൻ തുകയും വിതരണം ചെയ്യണെമന്നും കൃത്യസമയത്ത് തന്നെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് െപൻഷൻ അസോസിയേഷൻ അംഗങ്ങൾ തുടർച്ചയായി 54 ദിവസത്തിലധികം കോഴിക്കോട് മാവൂർറോഡ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ധർണ നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.