പയ്യന്നൂർ പഴയ പൊലീസ് സ്​റ്റേഷൻ കെട്ടിടം: സംരക്ഷണ പ്രവൃത്തിക്ക് ഇന്ന് തുടക്കം

പയ്യന്നൂർ: പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തി​െൻറ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികളുടെ ഉദ്ഘാടനവും ചരിത്ര സെമിനാറും ശനിയാഴ്ച നടക്കുമെന്ന് നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് പഴയ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. പി. കരുണാകരൻ എം.പി മുഖ്യാതിഥിയാകും. 11 മണിക്ക് 'ദേശീയ സ്വാതന്ത്ര്യ സമരവും പയ്യന്നൂരും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. കേരള ചരിത്ര പൈതൃക മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. എസ്. റെയ്മൺ വിഷയം അവതരിപ്പിക്കും. നീലേശ്വരം നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ മോഡറേറ്ററാകും. പയ്യന്നൂരിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ചരിത്ര സ്മാരകമാണ് പയ്യന്നൂരിലെ പഴയ പൊലീസ് സ്റ്റേഷൻ. ഉപ്പുസത്യഗ്രഹത്തിലും ക്വിറ്റിന്ത്യ സമരത്തിലും പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾ സ്റ്റേഷ​െൻറ ജയിൽ മുറികളിൽ ക്രൂര പീഡനങ്ങൾക്ക് ഇരയായിരുന്നു. ക്വിറ്റിന്ത്യ സമരത്തി​െൻറ ഭാഗമായി ധീരരായ പോരാളികൾ യൂനിയൻ ജാക്ക് വലിച്ചുതാഴ്ത്തി സ്റ്റേഷനു മുന്നിലെ കൊടിമരത്തിൽ ത്രിവർണ പതാകയുയർത്തിയ സംഭവം ചരിത്രത്തിലെ അവിസ്മരണീയ ഏടാണ്. കരിവെള്ളൂർ കർഷക സമരത്തിലെ പോരാളികളും കോറോം സമരത്തിലെ കർഷക വളൻറിയർമാരും ഇവിടത്തെ സെല്ലുകളിൽ കഠിനമായി പീഡിപ്പിക്കപ്പെട്ടു. നിരവധി ചരിത്ര സംഭവങ്ങൾക്ക് വേദിയായ കെട്ടിടം നാശത്തി​െൻറ വക്കിലായിരുന്നു. നല്ലൊരു ചരിത്ര സ്മാരകമായി കെട്ടിടത്തെ മാറ്റിയെടുക്കാനാണ് സർക്കാർ ശ്രമം. ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന പുരാവസ്തു വകുപ്പ് കെട്ടിടത്തെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. സമഗ്ര സംരക്ഷണ പ്രവൃത്തികൾക്കായി സർക്കാർ 90 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇ-ടെൻഡർ നടപടികൾ പൂർത്തിയാക്കി പൗരാണിക കെട്ടിടങ്ങളുടെ സംരക്ഷണത്തിനുള്ള മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവൃത്തി നടത്തുക. വാർത്തസമ്മേളനത്തിൽ വൈസ് ചെയർപേഴ്സൻ കെ.പി. ജ്യോതി, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി. ബാലൻ, എം. സഞ്ജീവൻ, പുരാവസ്തു വകുപ്പ് പ്രതിനിധി കെ. കൃഷ്ണരാജ്, പി. ജയൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.