കണ്ണൂർ: തൊഴിൽവകുപ്പിെൻറ ആഭിമുഖ്യത്തിൽ പരിയാരം മെഡിക്കൽ കോളജുമായി സഹകരിച്ച് ഒക്ടോബർ 22ന് ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കായി പുതിയതെരു അസറ്റ്ഹോംസ് വർക്ക് സൈറ്റിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. കുടിയേറ്റ തൊഴിലാളികൾക്കായി ആവിഷ്കരിച്ച വിവിധ ക്ഷേമപദ്ധതികൾ, ആരോഗ്യ ശുചിത്വ സംബന്ധമായ കാര്യങ്ങൾ എന്നിവയെപ്പറ്റി അവരുടെ മാതൃഭാഷയിൽ ബോധവത്കരണക്ലാസും സൗജന്യ വൈദ്യപരിശോധനയും മരുന്നുവിതരണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.