ചിറക്കുനിയിൽ കോൺഗ്രസ്​ പ്രതിഷേധക്കൂട്ടായ്മ

തലശ്ശേരി: കണ്ണൂർ യൂനിവേഴ്സിറ്റി പാലയാട് കാമ്പസിൽ വ്യാഴാഴ്ച വിദ്യാർഥിനി ഉൾപ്പെടെയുള്ള കെ.എസ്.യു പ്രവർത്തകരെ തല്ലിച്ചതച്ച എസ്.എഫ്.ഐ നടപടി അപലപനീയമാണെന്നും സംഭവത്തിൽ സി.പി.എം ജില്ല നേതൃത്വം മറുപടിപറയണമെന്നും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. പാലയാട് ചിറക്കുനിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.യു പ്രവർത്തകർ നിരന്തരമായി ആക്രമിക്കപ്പെടുമ്പോൾ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണ്. കെ.എസ്.യു പ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കാനാണ് പൊലീസി​െൻറ നീക്കമെന്നും സതീശൻ പാച്ചേനി പറഞ്ഞു. പാലയാട് നിയമപഠന കേന്ദ്രത്തിൽ കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ നിരന്തരം ആക്രമിക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ വി.പി. അബ്ദുൽ റഷീദ് പറഞ്ഞു. പെൺകുട്ടികളെയും എസ്.എഫ്.െഎക്കാർ വെറുതെവിടുന്നില്ല. പൊലീസി​െൻറ ഭാഗത്തുനിന്ന് കെ.എസ്.യു പ്രവർത്തകർക്ക് നീതിലഭിക്കുന്നില്ല. അക്രമങ്ങളിൽ പ്രതിഷേധിച്ച് ഒക്ടോബർ 26ന് പാലയാട് കാമ്പസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് അബ്ദുൽ റഷീദ് പറഞ്ഞു. എസ്.എഫ്.െഎ അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ വീട്ടുപടിക്കൽ കെ.എസ്.യു സമരം ചെയ്യുമെന്ന് അബ്ദുൽ റഷീദ് പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പുതുക്കുടി ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ. നാരായണൻ, മമ്പറം ദിവാകരൻ, സജ്ജീവ് മാറോളി, കണ്ടോത്ത് ഗോപി, കുന്നുമ്മൽ ചന്ദ്രൻ, സുധീപ് ജെയിംസ്, രാഹുൽ തലശ്ശേരി, പി.ടി. സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.