വ്യാപാരികൾക്ക് കൂടുതൽ സമയം അനുവദിച്ചു

പാനൂർ: കടകളുടെ പുറത്ത് തള്ളിനിൽക്കുന്ന ബോർഡുകളും ഷീറ്റുകളും പൊളിക്കാൻ . തിങ്കളാഴ്ച പൊളിക്കുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ നേരത്തേ നോട്ടിസ് നൽകിയിരുന്നു. തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻകോയ വിഭാഗം പ്രതിനിധികളും അധികൃതരുമായി നടന്ന ചർച്ചയിൽ ഒരാഴ്ച നീട്ടി നൽകിയതായി ഭാരവാഹികൾ അറിയിച്ചു. കൂടാതെ കച്ചവടക്കാർതന്നെ ഇത് പൊളിച്ചുനീക്കുമെന്നും ധാരണയായി. ചർച്ചയിൽ പ്രസിഡൻറ് പി.കെ. മൂസ, സെക്രട്ടറി ടി. മനോജ്കുമാർ, ഒ.ടി. നവാസ്, സുരേഷ് ഡ്രസ്ലാൻഡ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.