തലശ്ശേരി: അശരണർക്ക് സാന്ത്വനമേകാൻ ടെലിച്ചറി സോഷ്യൽ വെൽെഫയർ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ കുട്ടിമാക്കൂല്‍ മഠം സ്റ്റോപ്പിന് സമീപം പ്രവര്‍ത്തനമാരംഭിച്ച 'സ്നേഹക്കൂട്' അഗതിമന്ദിരം വെള്ളിയാഴ്ച വൈകീട്ട് ഗോകുലം ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. മാഹി എം.എൽ.എ വി. രാമചന്ദ്രൻ വിശിഷ്ടാതിഥിയായി. സുലോചന റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, വി.എ. നാരായണന്‍, കെ.എ. ലത്തീഫ്, സി.പി. ഷൈജൻ, കെ. സുരേഷ്, ഫ്രാൻസിസ് മെൻഡോൻസ, െഎ.എം.എ തലശ്ശേരി ശാഖ പ്രസിഡൻറ് ഡോ.എസ്.ആർ. പുഷ്പരാജ്, ഡോ.സി.കെ. രാജീവ് നമ്പ്യാർ, റിട്ട.മേജർ പി.ഗോവിന്ദൻ, എം.പി. അസൈനാർ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ എം.പി. അരവിന്ദാക്ഷൻ സ്വാഗതവും സെക്രട്ടറി ബാബു പാറാല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.