നവപ്രഭ പദ്ധതി തുടങ്ങി

തലശ്ശേരി: ആർ.എം.എസ്.എയുടെ സാമ്പത്തികസഹായത്തോടെ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന നവപ്രഭ പദ്ധതി സ്കൂൾതല ഉദ്ഘാടനം സ​െൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ എ.എൻ. ഷംസീർ എം.എൽ.എ നിർവഹിച്ചു. പൊതുവിദ്യാലയങ്ങളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ കണ്ടെത്തി പരിഹാരബോധനവും പ്രത്യേക പിന്തുണയും ശ്രദ്ധയും നൽകി വിദ്യാഭ്യാസത്തിൽ പുതിയ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനവ്യാപകമായി നടത്തപ്പെടുന്ന പദ്ധതിയാണ് നവപ്രഭ. സ്കൂൾ പ്രിൻസിപ്പൽ ഡെന്നി ജോൺ, പ്രധാനാധ്യാപകൻ ബെന്നി ഫ്രാൻസിസ്, കൗൺസിലർ ഹ​െൻറി ആൻറണി, ഡോ. സി.കെ. രാജീവ് നമ്പ്യാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.