മാഹി: പോണ്ടിച്ചേരി യൂനിവേഴ്സിറ്റി മാഹി സെൻററിലെ ഒന്ന്, രണ്ട് വർഷ ഫാഷൻ ടെക്നോളജി വിദ്യാർഥികളുടെ 'എലിസിയാൻ' ഫാഷൻ പ്രദർശനം ആരംഭിച്ചു. ഹാൻഡ് എംബ്രോയ്ഡറി, പെയിൻറിങ് കുർത്ത, മാല, കമ്മൽ തുടങ്ങിയവയാണ് പ്രദർശനത്തിലെ പ്രധാന ഇനങ്ങൾ. ഖാദി തുണിത്തരങ്ങളാണ് എംബ്രോയ്ഡറിക്ക് ഉപയോഗിക്കുന്നത്. നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിന് മിഷൽ യാഗിൻ, പി.പി. ഫാത്തിമ, ആർ. റിഷദ്, ആര്യ, ഹരീഷ്, ശബ്ന, റിനി മൃദുല എന്നിവരാണ് നേതൃത്വം നൽകുന്നത്. പ്രിൻസിപ്പൽ പ്രഭാത് ഭാസ്കർ ഉദ്ഘാടനം ചെയ്തു. സുധീഷ്, വിപിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.