ജില്ല ജയിലിലെ 15 ഹോംഗാര്‍ഡുകള്‍ക്ക് മൂന്നുമാസമായി ഓണറേറിയം മുടങ്ങി ദിവസം 325 രൂപയാണ് പ്രതിഫലം

മംഗളൂരു: ജില്ല ജയിലില്‍ ഡ്യൂട്ടിക്ക് നിയോഗിതരായ 15 ഹോംഗാര്‍ഡുകള്‍ക്ക് മൂന്നുമാസമായി ഓണറേറിയം ലഭിക്കുന്നില്ലെന്ന് പരാതി. പ്രതിദിനം 325 രൂപയാണ് പ്രതിഫലം. ജയില്‍സൂപ്രണ്ടുമാര്‍ക്ക് അടിക്കടിയുണ്ടായ സ്ഥലംമാറ്റം ഡിജിറ്റല്‍ ഒപ്പുകളുടെ കാര്യത്തില്‍ സൃഷ്ടിച്ച അനിശ്ചിതത്വമാണ് കാരണമെന്നാണ് വിശദീകരണം. കഴിഞ്ഞ ജൂലൈയില്‍ സൂപ്രണ്ട് കൃഷ്ണമൂർത്തി സ്ഥലംമാറിപ്പോയിരുന്നു. പകരം വന്നയാള്‍ സ്ഥലംമാറ്റം ചോദിച്ചുവാങ്ങി പോയി. തുടര്‍ന്നുവന്നയാളും സ്ഥലംമാറ്റം സംഘടിപ്പിച്ചു. കഴിഞ്ഞ മാസം 18ന് സൂപ്രണ്ടായി ചുമതലയേറ്റ പരമേശ്വറി‍​െൻറ ഡിജിറ്റല്‍ ഒപ്പ് ലഭ്യമാവുന്ന മുറക്ക് ഹോംഗാര്‍ഡുകള്‍ക്ക് പണം നല്‍കാനാവുമെന്ന് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.