അഖിലേന്ത്യാ അന്തർസർവകലാശാല വോളി ഇന്നുമുതൽ

കല്യാശ്ശേരി: കണ്ണൂർ സർവകലാശാലയുടെ നേതൃത്വത്തിൽ മാങ്ങാട്ടുപറമ്പ് സർവകലാശാല കാമ്പസിൽ നടക്കുന്ന അഖിലേന്ത്യാ സർവകലാശാല വനിതാ വോളിക്ക് ഒരുക്കങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ച മുതൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്ന പതിനഞ്ചോളം ടീമുകൾ വ്യാഴാഴ്ച വൈകീട്ടുതന്നെ കണ്ണൂരിൽ എത്തി. ആദ്യമെത്തിയ അണ്ണാ, മദ്രാസ് സർവകലാശാല ടീമുകൾ മാങ്ങാട്ടുപറമ്പ് സർവകലാശാല കാമ്പസിൽ പരിശീലനവും വ്യാഴാഴ്ച ഉച്ചയോടെ തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനുശേഷം നാലു വേദികളിലായി 18 ടീമുകൾ മത്സരത്തിനിറങ്ങും. മാങ്ങാട്ടുപറമ്പ് സർവകലാശാലാ കോംപ്ലക്സിലെ പ്രത്യേകം തയാറാക്കിയ നാലു ഫ്ലഡ്ലിറ്റ് കോർട്ടുകളിലാണ് ഒരേസമയം മത്സരം നടക്കുക. ക്വാർട്ടർ ഫൈനൽ മുതലുള്ള മത്സരങ്ങൾ പൂർണമായി ഫിസിക്കൽ എജുക്കേഷൻ ഇൻഡോർ സ്റ്റേഡിയത്തിലെ ടറാ ഫ്ലക്സ് പ്രതലത്തിലായിരിക്കും നടക്കുക. അഖിലേന്ത്യാ മത്സരങ്ങൾ ഒക്ടോബർ 31ന് അവസാനിക്കും. മത്സരത്തിൽ നിലവിലുള്ള ചാമ്പ്യൻ ടീമായ കാലിക്കറ്റ് സർവകലാശാലാ ടീമടക്കം 16 ടീമുകളാണ് പങ്കെടുക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.