തലശ്ശേരി: കണ്ണൂർ യൂനിവേഴ്സിറ്റി പാലയാട് കാമ്പസിൽ പെണ്‍കുട്ടികളടക്കമുള്ള കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച എസ്.എഫ്.െഎ പ്രവർത്തകർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് മണ്ണയാട് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി.എൻ. ജയരാജ്, എം.പി. അരവിന്ദാക്ഷൻ, സി.ടി. സജിത്ത്, കെ. ശിവദാസൻ, കെ.ഇ. പവിത്രരാജ്, യു. സിയാദ്, നടമ്മല്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. കെ.ജി. ഗിരീഷ് സ്വാഗതവും പി.വി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.