ഉദ്യോഗസ്ഥർ റോബോട്ടുകളാവരുത്്; വിവേചനാധികാരം ഉപയോഗിക്കണം- ^കലക്ടർ

ഉദ്യോഗസ്ഥർ റോബോട്ടുകളാവരുത്്; വിവേചനാധികാരം ഉപയോഗിക്കണം- -കലക്ടർ കണ്ണൂർ: ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഓരോ ഓഫിസിലും ലഭിക്കുന്ന അപേക്ഷകളിന്മേൽ നടപടി എടുക്കുമ്പോൾ ഉദ്യോഗസ്ഥർ റോബോട്ടുകളെ പോലെ പണിയെടുക്കരുതെന്നും മാനുഷികതയോടെ വിവേചനാധികാരം ഉപയോഗിക്കണെമന്നും ജില്ല കലക്ടർ മിർ മുഹമ്മദലി. കണ്ണൂർ താലൂക്ക് തല ജനസമ്പർക്ക പരിപാടിയുടെ സമാപനവേളയിൽ ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസമ്പർക്ക പരിപാടിയിൽ ലഭിച്ച പരാതികളിൽ തീരുമാനം എടുക്കാൻ ഉദ്യോഗസ്ഥർക്ക് കലക്ടർ 45 ദിവസം നൽകി. അതിനുശേഷം ഓരോ ഫയലിലും എഴുതിയ കുറിപ്പുകൾ പ്രകാരം സ്വീകരിച്ച നടപടി അതത് ഉദ്യോഗസ്ഥർ അറിയിക്കണം. അപേക്ഷകനെ നേരിട്ട് വിളിച്ചോ വീട്ടിൽ സന്ദർശിച്ചോ നടപടി സ്വീകരിക്കണം. അപേക്ഷ നിരസിക്കപ്പെടുന്നുവെങ്കിൽ അതി​െൻറ വ്യക്തമായ കാരണം അപേക്ഷയിൽ എഴുതിനൽകണമെന്നും കലക്ടർ വ്യക്തമാക്കി. നിങ്ങളുടെ കുടുംബാംഗത്തി​െൻറ അപേക്ഷയെന്ന രീതിയിൽ ഓരോ അപേക്ഷയും പരിഗണിക്കണമെന്ന് കലക്ടർ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.