എസ്.എഫ്.ഐയുടെ ഗുണ്ടാരാഷ്​ട്രീയത്തെ ചെറുക്കും ^-വെൽഫെയർ പാർട്ടി

എസ്.എഫ്.ഐയുടെ ഗുണ്ടാരാഷ്ട്രീയത്തെ ചെറുക്കും -വെൽഫെയർ പാർട്ടി കണ്ണൂർ: എസ്.എഫ്.െഎയുടെ ഗുണ്ടാരാഷ്ട്രീയത്തെ ചെറുക്കുമെന്നും ഭരണത്തി​െൻറ ഹുങ്കിൽ കാമ്പസിൽ ജനാധിപത്യാവകാശത്തെ തല്ലി ഒതുക്കാനാണ് തീരുമാനമെങ്കിൽ ജനകീയ ചെറുത്തുനിൽപിലൂടെ എസ്.എഫ്.െഎയുടെ ഫാഷിസ്റ്റ് ശൈലിയെ തടയിടുമെന്നും വെൽഫെയർ പാർട്ടി ജില്ല സെക്രട്ടേറിയറ്റ്. കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള പാലയാട് കാമ്പസിലെ വിദ്യാർഥികളെ എസ്.എഫ്.െഎക്കാർ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചിരിക്കുകയാണ്. ഹൈകോടതി കാമ്പസ് രാഷ്ട്രീയ നിരോധനം വേണമെന്ന് പറയാൻ കാരണം എസ്.എഫ്.ഐയുടെ മാടമ്പിരാഷ്ട്രീയപ്രവർത്തനം കൊണ്ടാണെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണെന്നും സെക്രേട്ടറിയറ്റ് ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് ജബീന ഇർഷാദ് അധ്യക്ഷതവഹിച്ചു. പള്ളിപ്രം പ്രസന്നൻ, സൈനുദ്ദീൻ കരിവെള്ളൂർ, ടി.കെ. മുഹമ്മദലി, ബെന്നി ഫെർണാണ്ടസ്, വി.വി. ചന്ദ്രൻ മാസ്റ്റർ, മുഹമ്മദ് ഇംതിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.