കണ്ണൂർ: പഠനത്തിൽ പിന്നാക്കംനിൽക്കുന്ന ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന നവപ്രഭ പരിഹാരബോധന പരിപാടിയുടെ കണ്ണൂർ റവന്യൂ ജില്ലതല ഉദ്ഘാടനം ദീനുൽ ഇസ്ലാംസഭാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മേയർ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കാരണങ്ങളാൽ പിന്നാക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് കൈത്താങ്ങു നൽകി അവരെ പഠനത്തിെൻറ മുഖ്യധാരയിലെത്തിക്കുക, പഠന പിന്നാക്കാവസ്ഥയെ ന്യൂനതയായി പരിഗണിക്കാതെ പഠിതാക്കൾക്ക് കരുതലും സംരക്ഷണവും നൽകുക, പഠനപ്രവർത്തനങ്ങളിൽ താൽപര്യവും പഠനപുരോഗതിയും ഉറപ്പുവരുത്തുക, മാതൃഭാഷ, ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ.പി. ജയപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആർ.എം.എസ്.എ അസി. പ്രോജക്ട് ഒാഫിസർ കെ.എം. കൃഷ്ണദാസ്, കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന മൊയ്തീൻ, ഡി.ഡി.ഇ യു. കരുണാകരൻ, ഡയറ്റ് പ്രിൻസിപ്പൽ കെ. പ്രഭാകരൻ, ഡി.ഐ.എസ്.ജി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് കെ.എം. സാബിറ, കണ്ണൂർ ഡി.ഇ.ഒ സി.എ. വത്സല, തലശ്ശേരി ഡി.ഇ.ഒ നിർമലകുമാരി, തളിപ്പറമ്പ് ഡി.ഇ.ഒ കെ. ഗീത, ഡി.െഎ.എസ്.ജി.എച്ച്.എസ്.എസ് മാനേജർ പി.വി. അബ്്ദുസ്സത്താർ, പി.ടി.എ പ്രസിഡൻറ് ടി. ശറഫുദ്ദീൻ, പ്രിൻസിപ്പൽ ടി.പി. മഹറൂഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.