ഗെയിൽ: പ്രതിഷേധയോഗം ചേർന്നു

ചക്കരക്കല്ല്: കാഞ്ഞിരോട് പുറവൂരിൽ ഗെയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെതിരെ പദ്ധതിപ്രദേശത്ത് പ്രതിഷേധ പ്രകടനവും യോഗവും ചേർന്നു. അശ്റഫ് പുറവൂർ, പി.സി. റസാഖ്, അഹ്മദ് പാക്കൽ, പി.സി. ശഫീഖ് എന്നിവർ സംസാരിച്ചു. ജില്ല ഭരണകൂട അധികൃതരെ നേരിൽകണ്ട് പ്രതിഷേധമറിയിച്ചതായി ഇവർ പറഞ്ഞു. വരുംദിവസങ്ങളിൽ സമരം തുടരുമെന്ന് അറിയിച്ചു. അതിനിടെ, തൊഴിലാളികളുടെ അവധികാരണം വ്യാഴാഴ്ച പ്രവൃത്തി നടന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.