കേളകം: ആറളം ഫാമിെൻറ വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ചും കൊട്ടിയൂർ വനമേഖലയുടെ വിവിധഭാഗങ്ങളിലും വന്യജീവിവേട്ട വ്യാപകമായതോടെ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞദിവസം ആറളം വിയറ്റ്നാമിൽ വേട്ടക്കാരായ നാലംഗസംഘത്തെ ഒരു ക്വിൻറൽ മാനിറച്ചിയുമായി പിടികൂടിയിരുന്നു. ആറളം ഫാമിൽ വേട്ടക്കിരയായ മാനിെൻറ അവശിഷ്ടങ്ങൾ കണ്ടത്തുകയും ചെയ്തിരുന്നു. വേട്ടയാടിയ ഇറച്ചി വാണിജ്യാടിസ്ഥാനത്തിൽ വിൽപന നടത്തുന്ന സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ആറളം വന്യജീവിസങ്കേതം അസി. വാർഡൻ വി. മധുസൂദനൻ, കൊട്ടിയൂർ റേഞ്ച് ഓഫിസർ പി. വിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രേത്യക സ്ക്വാഡുകൾ രൂപവത്കരിച്ചാണ് അന്വേഷണം തുടങ്ങിയത്. കാട്ടാനകളെ തുരത്താൻ പടക്കം പൊട്ടിക്കുന്നതിെൻറ മറവിലാണ് ആറളത്തെ വന്യജീവിവേട്ട. കാട്ടുപന്നികളും മലാനുകളുമാണ് വേട്ടക്കാരുടെ തോക്കിനിരയാകുന്നത്. വേട്ട മാംസം സമീപ ടൗണുകളിൽ വിൽപന നടത്തുന്നതായും വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. വേട്ടയിറച്ചി വാങ്ങുന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കഴിഞ്ഞദിവസം വേട്ടയിറച്ചിയുമായി അറസ്റ്റിലായ നാലംഗസംഘത്തെ കോടതി റിമാൻഡ് ചെയ്തു. എടപ്പുഴ സ്വദേശികളായ ജോസഫ് മാത്യു, ഷിജു ജോർജ്, വിനോദ് ആൻറണി, കീഴ്പള്ളി സ്വദേശി ഷൈജു തുടങ്ങിയവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.