പദ്ധതിവിശദീകരണവും കൗണ്‍സിലര്‍മാര്‍ക്ക്​ സ്വീകരണവും

മട്ടന്നൂര്‍: ജനുവരിയില്‍ കാലാവധി പൂര്‍ത്തിയാകുന്ന കുടുംബശ്രീയുടെ പദ്ധതിവിശദീകരണ യോഗവും നഗരസഭ കൗണ്‍സിലര്‍മാര്‍ക്കുള്ള സ്വീകരണവും സി.ഡി.എസ് ഹാളില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സൻ അനിതാവേണു ഉദ്ഘാടനം ചെയ്തു. ഒ. പ്രീത അധ്യക്ഷത വഹിച്ചു. 393 അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെംബര്‍മാര്‍ കൗണ്‍സിലര്‍മാര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു. മട്ടന്നൂര്‍ നഗരസഭ കുടുംബശ്രീ 12 കോടിയുടെ വികസനപ്രവര്‍ത്തനം നടത്തിയതായി വിലയിരുത്തി. വാര്‍ഡുകളിലെ പ്രശ്‌നങ്ങളും ആവശ്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. കഴിഞ്ഞ ഭരണസമിതിയിലെ കൗണ്‍സിലര്‍മാരുടെ സഹകരണവും ചില കൗണ്‍സിലര്‍മാരുടെ സഹകരണമില്ലായ്മയും എ.ഡി.എസ് അംഗങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കി. പുതിയ ഭരണസമിതിയിലൂടെ ഈ വാര്‍ഡുകളില്‍ മികച്ച പ്രവര്‍ത്തനം പ്രതീക്ഷിക്കുന്നതായും അംഗങ്ങള്‍ പറഞ്ഞു. നഗരസഭയില്‍ കുടുംബശ്രീ പ്രവര്‍ത്തനം ഏറെ പിന്നാക്കംനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ സഹകരണം നല്‍കാന്‍ കൗണ്‍സിലര്‍മാര്‍ ശ്രമിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കുടുംബശ്രീ ജില്ല കോ-ഓഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത്, കെ.പി. രമേഷ് ബാബു, പി. പുരുഷോത്തമന്‍, പി.വി. ധനലക്ഷ്മി, കെ.വി. ജയചന്ദ്രന്‍, ഷാഹിന സത്യന്‍, എം. റോജ, വി.പി. ഇസ്മായില്‍, എം.കെ. നജ്മ, വി.എന്‍. സത്യേന്ദ്രനാഥ്, കെ. സുബൈദ ടീച്ചര്‍, എ.കെ. സുരേഷ് കുമാര്‍, വി.കെ. സുഗതന്‍, വി. ഹുസൈന്‍, കെ. മജീദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.