ആറളം ഫാമിൽ വീണ്ടും കാട്ടാന വിളയാട്ടം

കേളകം: ആറളം ഫാമിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വൻ കൃഷിനാശം വരുത്തി. ഫാമി​െൻറ അധീനതയിലുള്ള ഒന്നാം േബ്ലാക്കിൽ 15 വർഷത്തിലധികം പ്രായമായ പതിനഞ്ചോളം തെങ്ങുകൾ നശിപ്പിച്ചു. നിറയെ കായ്ഫലമുള്ള തെങ്ങുകളുടെ നാശം ഫാമിന് വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് ആനക്കൂട്ടം എത്തിയത്. കഴിഞ്ഞ ദിവസം ഫാം സെൻട്രൽ നഴ്സറിയിലെ അഞ്ഞൂറോളം തെങ്ങിൻതൈകളും പത്തോളം വലിയ തെങ്ങുകളും തൊഴിലാളികളുടെ ഭക്ഷണപ്പുരയും ആനക്കൂട്ടം നശിപ്പിച്ചിരുന്നു. കുരങ്ങുശല്യം കാരണം ഫാമിലെ ഒന്ന്, രണ്ട് ബ്ലോക്കുകളിലെ തെങ്ങുകൾ സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് കൊടുത്തിരുന്നു. കുരങ്ങിനെ തുരത്തുന്നതിനായി നിയമിച്ച തൊഴിലാളികളിൽ രണ്ടുപേർ ആനയുടെ മുന്നിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആറളം വനത്തിൽനിന്നാണ് ആനക്കൂട്ടം ഫാമി​െൻറ അധീനതയിലുള്ള പ്രദേശത്തേക്ക് കടന്നത്. അതിർത്തിയിൽ സ്ഥാപിച്ച ആനമതിലും കടന്നാണ് ആനക്കൂട്ടം എത്തിയത്. ആദിവാസി പുനരധിവാസമേഖലയിലും ഫാമി​െൻറ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുമായി കറങ്ങിനടക്കുന്ന ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള ഒരുനടപടിയും വനംവകുപ്പി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. വനാതിർത്തിയും കടന്ന് അഞ്ചു കിലോമിറ്ററിനുള്ളിലാണ് ആനക്കൂട്ടം മാസങ്ങളായി കഴിയുന്നത്. രണ്ടു മാസത്തിനിടയിൽ ഫാമി​െൻറ അധീനമേഖലയിൽനിന്ന് മുന്നൂറോളം തെങ്ങുകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. സാമ്പത്തികപ്രതിസന്ധി കാരണം നട്ടംതിരിയുന്ന ഫാമിനെ കൂടുതൽ നഷ്ടത്തിലാക്കുകയാണ് കാട്ടാനക്കൂട്ടം. ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തുന്നതിന് വനംവകുപ്പ് കാണിക്കുന്ന അനാസ്ഥക്കെതിരെ വൻ പ്രതിഷേധം ഉയരുന്നുണ്ട്. ഫാമി​െൻറ ചെയർമാൻകൂടിയായ ജില്ല കലക്ടർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് അധികൃതർ. നേരത്തെ ഫാമിലെ തൊഴിലാളികളും വനംവകുപ്പും സംയുക്തമായി ആനകളെ തുരത്താനുള്ള നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ആറുമാസമായി ഇത്തരം നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്ന് വനം വകുപ്പി​െൻറ റാപിഡ് െറസ്പോൺസ് ടീമി​െൻറ ആസ്ഥാനം തളിപ്പറമ്പിൽനിന്ന് ഇരിട്ടിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഇവരുടെ സേവനവും വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.