കണ്ണൂർ: റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രഥമ 'നഴ്സറി താരോത്സവം' ശനിയാഴ്ച രാവിലെ 10ന് വളപട്ടണം താജുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എൻ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25ഒാളം സഥാപനങ്ങൾ പെങ്കടുക്കുന്ന മത്സരത്തിൽ 200ഒാളം കുട്ടികൾ മാറ്റുരക്കും. വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. മനോരമ മുഖ്യാതിഥിയാവും. വൈകീട്ട് സമാപന സമ്മേളനത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം വിജയംനേടിയ സ്കൂൾ മാേനജ്മെൻറുകളെ ആദരിക്കും. കഴിഞ്ഞവർഷംവരെ എല്ലാ വിദ്യാർഥികളെയും ആദരിച്ച ജില്ല പഞ്ചായത്ത് ഇത്തവണ തങ്ങളുടെ വിദ്യാർഥികളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് ഇൗ രീതിയിൽ ആദരിക്കുന്നത്. വാർത്താസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് അബ്ദുസ്സലാം ഹാജി, ജില്ല ജനറൽ സെക്രട്ടറി എൻ.പി. സജീവൻ, ട്രഷറർ സിസ്റ്റർ സുപ്രഭ, േപ്രാഗ്രാം കമ്മിറ്റി അംഗം സിസ്റ്റർ ആൻസി ടോം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.