കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം

വളപട്ടണം: ദേശീയപാതയിൽ വളപട്ടണം പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുരുതരപരിക്കേറ്റ കാർ ഡ്രൈവർ പാലക്കാട് സ്വദേശി ഗോപനെ (21) കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 8.30ഒാടെ പയ്യന്നൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുകയായിരുന്ന ബസും പാലക്കാടുനിന്ന് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറി​െൻറ മുൻഭാഗം പൂർണമായും തകർന്നു. ഇതേസമയം ഒരു സ്കൂട്ടർ യാത്രക്കാരനും അപകടത്തിൽപെട്ടുവെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. ബസ് ഇതേ ദിശയിൽ പോവുകയായിരുന്ന മറ്റൊരുവാഹനത്തെ മറിക്കടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് വളപട്ടണം പാലത്തിന് ഇരുവശത്തുമായി കിലോമീറ്ററുകൾ ദൂരത്തായി മണിക്കൂറുകളോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വളപട്ടണം പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.