കൈത്തറിവികസനത്തിന് സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണം ^പി.കെ. ശ്രീമതി എം.പി

കൈത്തറിവികസനത്തിന് സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണം -പി.കെ. ശ്രീമതി എം.പി കണ്ണൂർ: ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി കൈത്തറിരംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കണമെന്ന് പി.കെ. ശ്രീമതി എം.പി പറഞ്ഞു. കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറേറ്റി​െൻറ കൈത്തറി വികസനശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൈത്തറി മേഖലയുടെ വികസനത്തിനായി നിരവധി നൂതനപദ്ധതികൾ ആവിഷ്കരിച്ചുവരുകയാണ്. ഈ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി മുന്നേറ്റമുണ്ടാക്കാൻ കഴിയണമെന്നും അവർ പറഞ്ഞു. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ അധ്യക്ഷത വഹിച്ചു. മുതിർന്ന നെയ്ത്തുകാരെ ചടങ്ങിൽ ആദരിച്ചു. അനൂപ് സാഗർ, നാച്ചിമുത്തു, എം. ഹരിഹരൻ, ജോർജ് മാത്യു, അംജിത് ഷേർ, കെ. രമേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.