തളിപ്പറമ്പ്: റോഡരികിലെ ഒാവുചാൽ നികത്തി ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള കെ.എസ്.ഇ.ബി അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം. കരിമ്പം അള്ളാംകുളത്താണ് ഒാവുചാൽ നികത്തി ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാൻ നീക്കംനടക്കുന്നത്. സയ്യിദ് നഗർ റോഡരികിൽ നേരത്തെ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന സമയത്തുതന്നെ വാഹനയാത്രികർക്കും കാൽനടക്കാർക്കും അപകടമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അധികൃതർ ഇത് ഗൗരവത്തിലെടുത്തില്ല. ഇപ്പോൾ റോഡ് വീതികൂട്ടിയപ്പോൾ അപകടസാധ്യത വർധിച്ചതായി ചൂണ്ടിക്കാട്ടിയാണ് നിലവിലെ ട്രാൻസ്ഫോർമർ പിന്നിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ തൂണുകൾക്ക് കുഴിയെടുത്തത് മഴവെള്ളം ഒഴുകിപ്പോകുന്ന ഒാവുചാലിലായതാണ് നാട്ടുകാർ പ്രതിഷേധിക്കാൻ കാരണം. ഒാവുചാൽ നികത്തിയാൽ മഴവെള്ളം റോഡിലൂടെ ഒഴുകും. ഇത് റോഡ് തകരാനിടയാക്കും. ഇതുസംബന്ധിച്ച് നാട്ടുകാർ വൈദ്യുതിമന്ത്രിക്കും കെ.എസ്.ഇ.ബി ചെയർമാനും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.