സീറോ ബാലൻസ് അക്കൗണ്ട്: ബി.ജെ.പി ജനങ്ങളെ വഞ്ചിച്ചു -കെ.കെ. രാഗേഷ് എം.പി മാഹി: സാധാരണക്കാരനെ ബാങ്കിങ് പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനെന്ന വ്യാജേന കേന്ദ്രസർക്കാറും ബി.ജെ.പിയും ചേർന്ന് സീറോ ബാലൻസ് അക്കൗണ്ട് എടുപ്പിച്ച് ജനങ്ങളെ ക്രൂരമായി വഞ്ചിക്കുകയായിരുന്നുവെന്ന് കെ.കെ. രാഗേഷ് എം.പി കുറ്റപ്പെടുത്തി. ന്യൂ മാഹി ലോക്കൽ സമ്മേളനത്തിെൻറ ഭാഗമായി നടന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സീറോ ബാലൻസ് അക്കൗണ്ട് ഉൾപ്പെടെയുള്ളവയിൽ മിനിമം ബാലൻസ് ഇല്ലെന്ന കാരണത്താൽ രണ്ട് മാസത്തിനകം 200 കോടി രൂപയാണ് സാധാരണ ജനങ്ങളിൽനിന്ന് പിഴയായി ഈടാക്കിയത്. അക്കൗണ്ട് എടുപ്പിക്കാൻ നേതൃത്വം നൽകിയ ബി.ജെ.പിക്കാർ ഈ ക്രൂരതക്ക് മറുപടി പറയുേമായെന്നും എം.പി ആരാഞ്ഞു. പുതിയ ലോക്കൽ സെക്രട്ടറി സി.കെ. പ്രകാശൻ അധ്യക്ഷതവഹിച്ചു. വി.കെ. രത്നാകരൻ, വി.കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പുന്നോൽ മാതൃക ബസ്സ്റ്റോപ്പ് കേന്ദ്രീകരിച്ച് നടന്ന റെഡ് വളൻറിയർ മാർച്ചും ബഹുജനപ്രകടനവും കരീക്കുന്നിൽ സമാപിച്ചു. പ്രതിനിധിസമ്മേളനം ജില്ല സെക്രേട്ടറിയറ്റ് മെംബർ പനോളി വത്സൻ ഉദ്ഘാടനംചെയ്തു. മുതിർന്ന പാർട്ടി അംഗം കെ. പത്മനാഭൻ പതാക ഉയർത്തി. കെ. അനിൽകുമാർ, എസ്.കെ. വിജയൻ, ടി. സുധ, പി.പി. രഞ്ജിത്ത്, സ്റ്റിയറിങ് കമ്മിറ്റി സി.കെ. പ്രകാശൻ, വി.കെ. രത്നാകരൻ, എ.വി. ചന്ദ്രദാസൻ, കെ.പി. പ്രതീശൻ, ജില്ല കമ്മിറ്റി അംഗം അരക്കൻ ബാലൻ, സി.കെ. രമേശൻ, വി.പി. വിജേഷ്, വി.കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.