'കാഴ്ച കുട്ടികൾക്ക്' പദ്ധതി തുടങ്ങി

പാനൂർ: ലയൺസ് ക്ലബ് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന 'കാഴ്ച കുട്ടികൾക്ക്' പദ്ധതി പാനൂരിലും തുടങ്ങി. പാനൂർ ലയൺസ് ക്ലബി​െൻറ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം സേവനതൽപരരായ അധ്യാപകർക്ക് പരിശീലന ക്ലാസ് നൽകി. നേതൃവിദഗ്ധൻ ഡോ. നിർമൽ ക്ലാസെടുത്തു. പാനൂർ മേഖല ഉദ്ഘാടനം മുൻ മന്ത്രി കെ.പി. മോഹനൻ നിർവഹിച്ചു. എ.ഇ.ഒ സി.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എം. രാജൻ നമ്പ്യാർ, ബി.പി.ഒ എം.പി. പ്രദീപൻ, വി.കെ. മോഹൻദാസ്, കെ. ദാമോദരൻ, കെ. സലീം, പി. പവിത്രൻ എന്നിവർ സംസാരിച്ചു. ലയൺസ് മഹോത്സവം പാനൂർ: ലയൺസ് മഹോത്സവം ഡിസംബർ രണ്ടുമുതൽ 12വരെ ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കും. വിവിധ വിനോദ പരിപാടികൾക്ക് പുറമെ, ആരോഗ്യ, കൃഷി, വനം, പൊലീസ്, വ്യവസായ വകുപ്പുകളുടെ പവലിയനുകൾ ഒരുക്കും. പുഷ്പ-ഫല പ്രദർശനവും അമ്യൂസ്മ​െൻറ് പാർക്കും ഉണ്ടാകും. ഇതോടനുബന്ധിച്ച് മത്സരാടിസ്ഥാനത്തിലുള്ള ലോഗോ ക്ഷണിച്ചു. 27നകം പ്രസിഡൻറ്, ലയൺസ് ക്ലബ്, പാനൂർ എന്ന വിലാസത്തിൽ ലോഗോ ലഭിക്കണം. ലയൺസ് ക്ലബ് പാനൂരിൽ ഐ കെയർ സ​െൻറർ സ്ഥാപിക്കുന്നതി​െൻറ ഭാഗമായാണ് മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികളായ കെ. കൃഷ്ണൻ, ടി.ടി. ദിനി, പി. പവിത്രൻ, എം. രാജൻ നമ്പ്യാർ, എൻ.കെ. ജയദേവൻ, കെ. ദിനേശൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.