കണ്ണൂർ: കൃത്യമായ പരിശീലനം ലഭിച്ചെത്തുന്ന കായിക സ്കൂളുകളിലെ കുട്ടികേളാട് ഏറ്റുമുട്ടാൻ സ്കൂൾതല കായികതാരങ്ങൾക്ക് വിമുഖത. ഉപജില്ലകളിലെ മത്സരങ്ങളിൽ ജേതാവായാലും ജില്ലതലത്തിൽ മത്സരിക്കാനെത്തുന്നവർ കുറയാൻ ഇതാണ് കാരണമെന്ന് അധ്യാപകർ പറയുന്നു. സ്പോർട്സ് ഡിവിഷനുകളും പ്രത്യേക കേന്ദ്രങ്ങളും വഴിയുള്ള താരങ്ങളാണ് ജില്ലതലത്തിൽ ഉപജില്ലകൾക്കു പുറേമ മത്സരിക്കാനുണ്ടാവുക. മിക്കവിഭാഗങ്ങളിലും ഒന്നാം സ്ഥനം ഇവർക്കാകും. ഇത് മറ്റു കായികതാരങ്ങളെ പിന്നോട്ടടിപ്പിക്കുന്നു. പരിശീലനത്തിലൂടെ കരുത്തരായ കുട്ടികളോട് മത്സരിക്കാൻ തങ്ങളില്ലെന്നാണ് സാധാരണ സ്കൂളുകളിലെ കുട്ടികളുടെ വാദം. ഇതോടെ അധ്യാപകരും നിർബന്ധം പിടിക്കാറില്ല. ഇൗ നില തുടർന്നാൽ ഭാവിയിൽ മത്സരരംഗത്ത് സ്പോർട്സ് ഡിവിഷനുകളിലെ കുട്ടികൾ മാത്രമായി ചുരുങ്ങുമെന്നും അധ്യാപകർ ആശങ്ക പ്രകടിപ്പിച്ചു. മത്സരങ്ങൾ വെവ്വേറെ നടത്തണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. 2010 മുതലാണ് ഇരുവിഭാഗങ്ങളും ഒന്നിച്ച് മത്സരിക്കാൻ ആരംഭിച്ചത്. അന്നു മുതൽ ഇൗ ആവശ്യവും ആവർത്തിക്കുകയാണ്. ശാസ്ത്രീയപരിശീലനം നേടിയ കുട്ടികളോട് വെറും ആഴ്ചകളുടെ പരിശീലനവുമായാണ് മത്സരിക്കേണ്ടിവരുന്നത്. ഇത് കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് അധ്യാപകർ പറയുേമ്പാൾ മത്സരത്തിന് വാശികൂടുമെന്നതിനാൽ മത്സരാർഥികൾക്ക് ഇതാണ് നല്ലതെന്നാണ് സ്പോർട്സ് ഡിവിഷൻ അധികൃതരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.