താമരശ്ശേരി സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി എട്ടു​ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

കാസർകോട്: കാസർകോട് ഉളിയത്തടുക്കയിലെത്തിയ താമരശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് എട്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. താമരശ്ശേരി വാവാട് വലിപ്പറമ്പത്ത് ഖാദറി​െൻറ മകൻ എം. മുഹമ്മദ് (42)ആണ് തട്ടിപ്പിനിരയായതായി പറയുന്നത്. ചൊവ്വാഴ്ച വൈകീട്ട് തെക്കിൽ പാലത്തിന് സമീപം പരിേക്കറ്റ നിലയിൽ കണ്ട ഇയാളെ നാട്ടുകാർ വിവരം നൽകിയതനുസരിച്ച് വിദ്യാനഗർ പൊലീസെത്തി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂക്കിൽനിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു. ലോറി ക്ലീനറായ പരാതിക്കാരൻ കോഴിക്കോടുനിന്ന് ട്രെയിനിൽ കാഞ്ഞങ്ങാട്ട് ഇറങ്ങിയശേഷം ബസിൽ ഉളിയത്തടുക്കയിൽ വന്നിറങ്ങി നടന്നുപോകുേമ്പാൾ കാറിലെത്തിയ നാലംഗസംഘം പിടികൂടി കാറിൽ കയറ്റി മർദിച്ച് കൈയിലുണ്ടായിരുന്ന പണം തട്ടിയെടുത്തശേഷം തെക്കിലിൽ ഇറക്കിവിെട്ടന്നാണ് പൊലീസിനോട് പറഞ്ഞത്. ആദ്യം ലക്ഷം രൂപ നഷ്ടപ്പെട്ടതായി പറഞ്ഞ ഇയാൾ പിന്നീട് എട്ട് ലക്ഷം രൂപയുണ്ടായിരുന്നതായി മാറ്റിപ്പറയുകയാണുണ്ടായത്. തട്ടിക്കൊണ്ടുപോയതായി പറയുന്ന കാർ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ദുരൂഹതയുള്ളതായും പരാതിയിൽ അസ്വാഭാവികതയുണ്ടെന്നും പൊലീസ് പറഞ്ഞു. പരാതിക്കാരനിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. സംഭവത്തിന് കുഴൽപണ ഇടപാടുമായി ബന്ധമുള്ളതായി പൊലീസ് സംശയം പ്രകടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.