കാസർകോട്: സ്ത്രീസംരക്ഷണ നിയമങ്ങളുടെ ദുരുപയോഗം തടയണമെന്നാവശ്യപ്പെട്ട് ജനമിത്രം ജനകീയ നീതിവേദി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്തരകേരള ജനകീയ പ്രതികരണയാത്ര നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 23ന് രാവിലെ 10ന് കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് എം.എ. ഇബ്രാഹീം റാവുത്തർ അധ്യക്ഷത വഹിക്കും. വയോജനങ്ങളുടെ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണമെന്ന ആവശ്യവും ജാഥയിൽ ഉന്നയിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു ആറാഞ്ചേരിയാണ് ജാഥ നയിക്കുന്നത്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ പര്യടനം നടത്തി 26ന് കോഴിക്കോട്ട് സമാപിക്കും. സമാപനസമ്മേളനം സിനിമാനടൻ മാമുക്കോയ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു ആറാഞ്ചേരി, ഷൈമോൻ മാത്യു, അസ്സൂട്ടി കെ. കണ്ണൂർ, ഗംഗാധരൻ തളിപ്പറമ്പ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.