തലശ്ശേരി: പ്രമുഖ സഹകാരിയും തലശ്ശേരി സഹകരണ ആശുപത്രി സ്ഥാപകനും സി.പി.എം നേതാവുമായിരുന്ന ഇ. നാരായണെൻറ നാലാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് തലശ്ശേരിയിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കാത്താണ്ടി റസാഖ് അധ്യക്ഷത വഹിച്ചു. പുഞ്ചയിൽ നാണു, വാഴയിൽ വാസു, അഡ്വ. എം.വി. മുഹമ്മദ്സലീം എന്നിവർ സംസാരിച്ചു. കൊടുവള്ളി സിറ്റിസെൻറർ വളപ്പിലെ ഇ. നാരായണെൻറ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. സി.പി.എം നേതാക്കളും പ്രവർത്തകരും നാരായണെൻറ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. തലശ്ശേരി സഹകരണ ആശുപത്രി ജീവനക്കാർ മുൻ പ്രസിഡൻറ് കൂടിയായ ഇ. നാരായണെൻറ സ്മരണയിൽ ഐ.ആർ.പി.സിക്ക് 10,000 രൂപ സംഭാവന നൽകി. ഓണാഘോഷത്തോടനുബന്ധിച്ച് ലഭിച്ച തുകയാണ് അനുസ്മരണ യോഗത്തിൽ കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ ഭാരവാഹികളായ കെ. സുജയ, എൻ. രമേശൻ, എ.കെ. ദിലീപ് എന്നിവർ ചേർന്ന് ഐ.ആർ.പി.സി ഉപദേശകസമിതി ചെയർമാൻ കൂടിയായ പി. ജയരാജന് കൈമാറിയത്. ഇ. നാരായണെൻറ നേതൃത്വത്തിൽ പടുത്തുയർത്തിയ തലശ്ശേരി സഹകരണ ആശുപത്രിയിലെ ഫോട്ടോയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവുമുണ്ടായി. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ പണിക്കൻ രാജൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. സി.കെ. രാജീവ് നമ്പ്യാർ, വി. ലീല, എം. പ്രസന്ന, കെ. സുജയ എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ ഇ.എം. മിഥുൻലാൽ സ്വാഗതം പറഞ്ഞു. ജന്മനാടായ മണ്ണയാട് ദിനേശ് ക്ലബ് പരിസരത്ത് ചേർന്ന അനുസ്മരണ യോഗത്തിൽ എ.സി. മനോജ് അധ്യക്ഷത വഹിച്ചു. ടി.പി. ശ്രീധരൻ, അനിൽകുമാർ ആലത്തുപറമ്പ്, എം.സി. മുകുന്ദൻ എന്നിവർ സംസാരിച്ചു. കുസാറ്റ് എൻജിനീയറിങ് പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ ഇ. ഹരിഷ്മക്കും കുടുംബശ്രീ ക്വിസ് മത്സര വിജയികൾക്കും സമ്മാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.