കാഞ്ഞങ്ങാട്: ആവിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 71 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ലീഗ് ഒാഫിസിനുസമീപത്തെ ഹോസ്ദുര്‍ഗ് ടി.ബി റോഡിലെ വേങ്ങച്ചേരി കോംപ്ലക്‌സില്‍ വൊഡാഫോൺ ഏജന്‍സി നടത്തുന്ന പി. അബ്ദുല്‍ ഗഫൂറിെൻറ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ഗഫൂര്‍ ഓഫിസിലേക്ക് പോയതായിരുന്നു. ഭാര്യയും മക്കളും നീലേശ്വരത്തെ അവരുടെ വീട്ടില്‍ പോയിരുന്നു. ഇൗ സമയത്താണ് കവർച്ച നടന്നതെന്നാണ് കരുതപ്പെടുന്നത്. ശനിയാഴ്ച രാത്രി എട്ടുമണിക്ക് നീലേശ്വരത്തുനിന്നും ഭാര്യയെയുംകൂട്ടി വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. മുന്‍വശത്തെ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അടുക്കള ഭാഗത്ത് നോക്കിയപ്പോഴാണ് ഗ്രില്സിെൻറ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. അടുക്കള ഭാഗത്തെ മൂന്ന് ഗ്രില്‍സുകളുടെയും പൂട്ടുകള്‍ പൊളിച്ചിരുന്നു. കിടപ്പുമുറിയുടെ വാതിലും അലമാരയും തകര്‍ത്താണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. സംഭവസ്ഥലം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ദാമോദരനും സി.ഐ സുനില്‍കുമാറും സന്ദർശിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞമാസം സമാനരീതിയില്‍ ആവിക്കടുത്ത മുറയനാവിയിലെ മറ്റൊരു വീട്ടിലും കവർച്ച നടന്നിരുന്നു. അന്ന് രണ്ടര ലക്ഷം രൂപ നഷ്ടമായിരുന്നു. മോഷണം പെരുകുന്നു; ജാഗ്രത വേണമെന്ന് പൊലീസ് കാഞ്ഞങ്ങാട്: നഗരത്തിൽ മോഷ്ടാക്കളുടെ വിഹാരകേന്ദ്രമാകുന്നുവെന്നും കനത്ത ജാഗ്രത വേണമെന്നും പൊലീസ്. രണ്ടുമാസത്തിനിടെ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ കൂടുതലും വീട്ടുകാരുടെ അശ്രദ്ധ കൊണ്ടാണെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ദാമോദരൻ 'മാധ്യമ'ത്തോട് പറഞ്ഞു. ആൾതാമസമില്ലാത്ത വീടുകൾ ലക്ഷ്യമാക്കിയാണ് മോഷണങ്ങൾ നടക്കുന്നത്. രാത്രികാല പട്രോളിങ് ഉൗർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുൻകരുതലുകൾ സ്വീകരിച്ചാൽ ഒരു പരിധിവരെ മോഷണം തടയാനാകും. വീടുപൂട്ടി ദൂരത്തേക്കുപോകുന്നവർ വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. വീടിനുള്ളിൽ ആഭരണങ്ങൾ, പണം തുടങ്ങിയവ സൂക്ഷിക്കരുതെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.