കസ്​റ്റഡിയിലെടുത്തത്​ വംശനാശ ഭീഷണി നേരിടുന്ന ആമകൾ

കാസർകോട്: മുംബൈയിലേക്ക് കടത്താനുള്ള നീക്കത്തിനിടയിൽ പിടിച്ചെടുത്തത് വംശനാശഭീഷണി നേരിടുന്ന ആമകളെയാണെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. ഇന്ത്യൻ ഫ്ലാപ്ഷെൽ ലിസിമിസ് പംക്ചേറ്റ് ഇനത്തിൽപെട്ട ഏഴ് വെള്ള ആമകൾ, മെലാനോഷെലിസ് ഫ്രിജുഗ വിഭാഗത്തിൽപെട്ട നാല് കറുത്ത ആമകൾ എന്നിവയെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ ഫ്ലാപ്ഷെൽ വെള്ള ആമകൾ 1972ലെ വന്യജീവിസംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിലും കറുത്ത ആമകൾ ഷെഡ്യൂൾ നാലിലും ഉൾപ്പെട്ടവയാണ്. വെള്ള ആമക്ക് ഒന്നിന് അന്താരാഷ്ട്രവിപണിയിൽ ഒരുകോടിയോളം രൂപ വിലവരുമെന്നാണ് പറയുന്നത്. ഉത്തരേന്ത്യയിലെ സമ്പന്നർ ദുർമന്ത്രവാദത്തിനും അന്ധവിശ്വാസവുമായി ബന്ധപ്പെട്ട പൂജകൾക്കും ഇത്തരം ആമകളെ ഉപയോഗിക്കാറുണ്ട്. മാംസാവശ്യത്തിന് ഉപയോഗിക്കുന്നവരുണ്ട്. വിദേശത്ത് ആമയിറച്ചിക്കും വൻവിലയാണ്. പിടിച്ചെടുത്ത കലമാന്‍കൊമ്പുകൾക്ക് 20 ലക്ഷം രൂപയാണ് വില കണക്കാക്കുന്നത്. അലങ്കാരവസ്തുക്കളായാണ് ഇവ ഉപയോഗിക്കുന്നത്. പടം:
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.