കൊയ്ത്തുത്സവം

കൂത്തുപറമ്പ്: കുടുംബശ്രീ കൂട്ടായ്മയിൽ മാങ്ങാട്ടിടത്ത് ഇറക്കിയ നെൽകൃഷിയിൽ നൂറുമേനി വിളവ്. അയ്യപ്പൻതോട് പാടശേഖരത്തിലെ അഞ്ച് ഏക്കറോളം സ്ഥലത്താണ് നെല്ല് വിളഞ്ഞത്. തരിശായി കിടന്നിരുന്ന പാടശേഖരമാണ് സ്ത്രീ കൂട്ടായ്മയിൽ പൊന്നണിഞ്ഞത്. അയ്യപ്പൻതോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേദാരം കുടുംബശ്രീ ഗ്രൂപ്പി​െൻറ നേതൃത്വത്തിലാണ് മാങ്ങാട്ടിടം പഞ്ചായത്തി​െൻറയും കൃഷിഭവ​െൻറയും സഹായത്തോടെ നെൽകൃഷി ഇറക്കിയത്. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. അശോകൻ ഉദ്ഘാടനംചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രസീത അധ്യക്ഷതവഹിച്ചു. കൃഷി അസി. കെ.കെ. ദീപ, വാർഡ് മെംബർ കെ. റോജ, കെ. പ്രകാശൻ, കെ.പി. ലീല തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.