സി.പി.എം ലോക്കൽ സമ്മേളനങ്ങൾക്ക്​ തുടക്കം; സെക്രട്ടറി പദവിയിലേക്ക്​ 'ഫുൾടൈം' നേതാക്കൾ മാത്രം

കണ്ണൂർ: ജില്ലയിലെ 3501 ബ്രാഞ്ച് സമ്മേളനങ്ങൾക്കുശേഷം രണ്ടാം ഘട്ടമായി സി.പി.എം ലോക്കൽ സമ്മേളനങ്ങൾക്ക് തുടക്കമായി. റെഡ്വളൻറിയർ മാർച്ച്, പ്രതിനിധിസമ്മേളനം, പൊതുസമ്മേളനം ഉൾെപ്പടെ രണ്ടു ദിവസങ്ങളിലായാണ് ലോക്കൽ സമ്മേളന നടപടിക്രമങ്ങൾ. ജില്ലയിൽ 207 ലോക്കൽ കമ്മിറ്റികളാണുള്ളത്. ഒക്ടോബർ 15 മുതലാണ് ലോക്കൽ സമ്മേളനങ്ങളുടെ തീയതി നിശ്ചയിച്ചിരുന്നതെങ്കിലും ഇതിൽനിന്ന് വ്യത്യസ്തമായി ദിവസങ്ങൾക്ക് മുമ്പുതന്നെ മൂന്നു ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയായി. ബ്രാഞ്ച് സമ്മേളനങ്ങളിൽനിന്ന് വ്യത്യസ്തമായി ലോക്കൽ, ഏരിയ സമ്മേളനങ്ങളിൽ സെക്രട്ടറി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ മുഴുവൻ സമയ പ്രവർത്തകരായിരിക്കണമെന്ന കർശനനിർദേശം ഇക്കുറി മേൽകമ്മിറ്റി കീഴ്ഘടകങ്ങൾക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോക്കൽ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നവേളയിൽ ഇൗ നിബന്ധന പാലിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ, ഏരിയ കമ്മിറ്റി അംഗങ്ങളുടെ പാനൽ അവതരിപ്പിക്കുേമ്പാൾ പരമാവധി മുഴുവൻസമയ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്നും സമ്മേളനനടത്തിപ്പിനായുള്ള മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയുള്ള സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. പാർട്ടി നിയന്ത്രണങ്ങളിലുള്ള സഹകരണസംഘങ്ങളിൽ ജോലിചെയ്യുന്നവരെയും കോടതികളിൽ പ്രാക്ടീസ് ചെയ്തുവരുന്ന അഭിഭാഷകരെയും നേരത്തെ ലോക്കൽ, ഏരിയ സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കാറുണ്ടായിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലുള്ള സമയമായതിനാൽ പാർട്ടി അനുഭാവികൾ ഉൾെപ്പടെയുള്ള പൊതുജനങ്ങൾക്ക് പാർട്ടി കമ്മിറ്റിവഴി സർക്കാറി​െൻറ നേട്ടം എത്തിക്കുന്നതിന് മുഴുവൻസമയ പ്രവർത്തകരുടെ സേവനം പൂർണമായി ഉപയോഗിക്കുകയെന്ന ലക്ഷ്യമാണ് പാർട്ടിക്കുള്ളത്. ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവരിൽ യുവാക്കൾക്കും സ്ത്രീകൾക്കും പ്രത്യേകം പരിഗണന നൽകണമെന്ന നിർദേശവും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.െഎ, എസ്.എഫ്.െഎ, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നീ സംഘടനകളുടെ ബ്ലോക്ക് ഭാരവാഹികൾക്ക് ഏരിയ കമ്മിറ്റിയിൽ പ്രാതിനിധ്യം ഉറപ്പുവരുത്തും. ലോക്കൽ സമ്മേളനങ്ങൾക്കുശേഷം നവംബർ 14 മുതൽ ജില്ലയിലെ ഏരിയ സമ്മേളനങ്ങൾ ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.