അപകടങ്ങൾ പെരുകുന്നു; ​നിയമങ്ങൾ കടലാസിലുറങ്ങുന്നു

കാസർകോട്: ജില്ലയിൽ വാഹനാപകടങ്ങൾ നാൾക്കുനാൾ പെരുകുേമ്പാഴും റോഡ് നിയമങ്ങൾ കടലാസിലുറങ്ങുന്നു. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നാണ് അധികൃതർതന്നെ ചൂണ്ടിക്കാട്ടുന്നത്. ഇരുചക്രവാഹനാപകടങ്ങൾ ഉൾപ്പെടെ 70 ശതമാനം അപകടങ്ങൾക്കും കാരണം അമിതവേഗമാണെന്നും അധികൃതർ പറയുന്നു. 2014വരെ വാഹനങ്ങളെ വേർതിരിച്ചാണ് വേഗം നിശ്ചയിച്ചിരുന്നത്. എന്നാൽ, അതിനുശേഷം റോഡുകളെ അടിസ്ഥാനമാക്കിയാണ് വേഗം നിശ്ചയിക്കുന്നത്. നാലുവരിപ്പാതകളിൽ കാറുകൾക്ക് 90 കിലോമീറ്ററാണ് പരമാവധി വേഗം നിശ്ചയിച്ചിരിക്കുന്നത്. ദേശീയപാതയിൽ 85 കിലോമീറ്ററും സംസ്ഥാനപാതയിൽ 80 കിലോമീറ്ററും മറ്റ് റോഡുകളിൽ 70 കിലോമീറ്ററുമാണ് പരമാവധി വേഗം. എന്നാൽ, ഈ നിയന്ത്രണങ്ങൾ വാഹനമോടിക്കുന്നവർ അറിയുന്നുണ്ടോ എന്നുപോലും നിശ്ചയമില്ല. രാത്രിയിൽ ലൈറ്റ് ഡിം ചെയ്യാതെ വാഹനങ്ങൾ ഒാടിക്കുന്നതും അപകടകാരണമാണ്. അനുവദിച്ചതിലും കൂടുതൽ പ്രകാശമുള്ള ഹെഡ്ലൈറ്റുകളാണ് പല വാഹനങ്ങളിലും ഉപയോഗിക്കുന്നതെന്നും ഇവക്കെതിരെ നടപടി കർശനമാക്കുമെന്നും ട്രാഫിക് പൊലീസ് പറയുന്നു. ഇതിനായുള്ള നടപടികളും കഴിഞ്ഞദിവസങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. കൂടുതൽ ബൾബുകൾ ഘടിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെയും നടപടിയെടുക്കും. രാത്രിയിൽ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും അപകടങ്ങൾ വർധിപ്പിക്കുന്നു. സ്കൂൾ കുട്ടികളെയുംകൊണ്ട് പോകുന്ന വാഹനങ്ങളും പലേപ്പാഴും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നില്ല. ഒാേട്ടായാണെങ്കിൽ 12 വയസ്സിൽ താഴെയുള്ള ആറു കുട്ടികളെ മാത്രമേ കയറ്റാവൂ എന്നാണ് ചട്ടം. എന്നാൽ, കുട്ടികളെ കുത്തിനിറച്ച് അപകടകരമായ രീതിയിൽ കൊണ്ടുപോകുന്ന കാഴ്ചയാണ് നിത്യേന കാണുന്നത്. സ്വകാര്യവാഹനങ്ങളുടെ എണ്ണം ജില്ലയിൽ നാൾക്കുനാൾ വർധിക്കുകയാണ്. വാഹനങ്ങൾ വിറ്റഴിയുന്നതിൽ സംസ്ഥാനത്ത് മുൻപന്തിയിൽതന്നെ കാസർകോട് ജില്ലയുണ്ട്. എന്നാൽ, അതിനനുസരിച്ച് റോഡുകൾ ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം നടക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.