കേളകം: കണിച്ചാർ പഞ്ചായത്തിലെ 24ാം മൈൽ ക്രഷറിൽനിന്ന് മലിനജലം നൂറിലധികം കുടുംബങ്ങളുടെ ആശ്രയമായ തോട്ടിലേക്ക് ഒഴുക്കിവിടുന്നതായി നാട്ടുകാരായ വാച്ചാലി രാജൻ, എം. ധനയൻ എന്നിവർ കേളകത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെക്കേരി, കൊമ്മേരി, കറ്റ്യാടി എന്നിവിടങ്ങളിലെ ആദിവാസികൾ ഉൾപ്പെടെയുള്ളവർ നിത്യ ഉപയോഗത്തിനായി ആശ്രയിക്കുന്നതാണ് ഈ തോട്. ക്വാറിയിൽനിന്ന് മലിനജലം ഒഴുക്കിവിടുന്നതു കാരണം ആളുകൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നതായി ഇവർ ആരോപിച്ചു. ഇതുസംബന്ധിച്ച് നാട്ടുകാർ ഒപ്പിട്ട നിവേദനം സണ്ണി ജോസഫ് എം.എൽ.എക്ക് നൽകിയതായി ഇവർ അറിയിച്ചു. തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ജില്ല കലക്ടർക്ക് പരാതി നൽകുമെന്നും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.