തളിപ്പറമ്പ്: കേരള 14, 15 തീയതികളിലായി തളിപ്പറമ്പ് മൂത്തേടത്ത് സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14ന് വൈകീട്ട് 3.30ന് ടൗൺ സ്ക്വയറിൽ മതവും രാഷ്ട്രീയവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഇരിങ്ങൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗംഗൻ അഴീക്കോട് അധ്യക്ഷത വഹിക്കും. 15ന് രാവിലെ 10ന് യു. കലാനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ച 12ന് 40 ഏരിയ കമ്മിറ്റികളിലെ 200 പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനവും നടക്കുമെന്ന് ഗംഗൻ അഴീക്കോട്, എ.സി. മാത്യു, എ.കെ. നരേന്ദ്രൻ, മധു ബാവുപ്പറമ്പ്, കെ.കെ. കൃഷ്ണൻ എന്നിവർ അറിയിച്ചു. ബാങ്ക് ശാഖ പൂട്ടുന്നതിനെതിരെ കൂട്ടായ്മ തളിപ്പറമ്പ്: എസ്.ബി.ഐ--എസ്.ബി.ടി ബാങ്കുകളുടെ ലയനത്തിെൻറ ഭാഗമായി, 1994 മുതൽ പ്രവർത്തിച്ചുവരുന്ന തളിപ്പറമ്പ് ടൗൺ ശാഖ (പഴയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ) അടച്ച് പൂട്ടുവാനുള്ള അധികൃത തീരുമാനത്തിനെതിരെ ജനങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിനായി വെള്ളിയാഴ്ച വൈകീട്ട് നാലിന് യോഗം ചേരുമെന്ന് നഗരസഭാ ചെയർമാൻ മഹമ്മൂദ് അള്ളാംകുളം അറിയിച്ചു. സർക്കാറിെൻറ വിവിധ ക്ഷേമ പെൻഷൻ പദ്ധതികൾക്കുള്ള പണം നൽകിവരുന്നതും കാർഷിക -വിദ്യാഭ്യാസവായ്പകൾ നൽകുന്നതും ഈ ശാഖയിലൂടെയാണ്. കൂടാതെ സർവകലാശാല ആവശ്യങ്ങൾക്കായി വിദ്യാർഥികൾ കൂടുതൽ ആശ്രയിക്കുന്നതും എൻ.ആർ.ഐക്കാരുടെ പ്രധാന ഇടപാടും ഈ ശാഖയിലൂടെയാണ്. ഇപ്പോൾതന്നെ ഇടപാടിനായി എത്തുന്നവർക്ക് നിന്നുതിരിയാൻ ഇടമില്ലാത്ത പ്രധാന ശാഖയിലേക്ക് മാറുന്നതോടെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടും. ഈ സാഹചര്യത്തിലാണ് ബഹുജനങ്ങളുടേയും ഇടപാടുകാരുടേയും കൂട്ടായ്മ ഉണ്ടാക്കുന്നതിനായി യോഗം ചേരുന്നതെന്ന് ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.