പയ്യന്നൂർ: നഗരവികസന പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരണം, ഓവുചാൽ നിർമാണം, നഗര സൗന്ദര്യവത്കരണം എന്നിവക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സ്ഥിരംസമിതി അധ്യക്ഷ പി.പി. ലീല ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ തള്ളിക്കളയണം. കുത്തിവെപ്പിന് അനുകൂലമായ പ്രചാരണപ്രവർത്തനങ്ങൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡുകളിൽ നടത്തണമെന്നും അധ്യക്ഷതവഹിച്ച ചെയർമാൻ ശശി വട്ടക്കൊവ്വൽ അഭ്യർഥിച്ചു. നഗരപരിധിയിലെ മുഴുവൻ വീടുകളിലും പ്ലാസ്റ്റിക് നിർമാർജനയജ്ഞത്തിെൻറ ഭാഗമായി തുണിസഞ്ചി വിതരണം ചെയ്യാൻ മുന്നോട്ടുവന്ന പയ്യന്നൂർ റോട്ടറി ക്ലബിനെ കൗൺസിൽ അഭിനന്ദിച്ചു. ജില്ല നഗര ആസൂത്രണവിഭാഗം തയാറാക്കിയ കരട് മാസ്റ്റർപ്ലാൻ യോഗം ചർച്ചചെയ്തു. പയ്യന്നൂർ തെരു എഫ്.സി.ഐ ഗോഡൗൺ റോഡിന് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് എഫ്.സി.ഐ അധികൃതരോട് യോഗം ആവശ്യപ്പെട്ടു. വിവിധ ക്ഷേമ പെൻഷനുകൾക്കുള്ള അപേക്ഷകളും യോഗം പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.