സ്​കൂട്ടറിൽ ലഡാക്ക്​ വരെ; നബീലിനു മുന്നിൽ അദ്​ഭുതം കൂറി കലക്​ടർ

ഷമീർ ഹമീദലി കണ്ണൂർ: മലപ്പുറം പൊന്മള സ്വദേശിയായ 18കാരൻ ഹോണ്ട ഡിയോ സ്കൂട്ടറിൽ ജമ്മു-കശ്മീരിലെ ലേ ലഡാക്ക് വരെ യാത്ര ചെയ്തുവന്ന വിശേഷം പങ്കുവെച്ചപ്പോൾ കണ്ണൂർ ജില്ല കലക്ടർക്ക് അദ്ഭുതം. വിശേഷങ്ങൾ കേട്ടറിഞ്ഞ കലക്ടർ, അടുത്ത തവണ ഇന്ത്യക്കു പുറത്തേക്ക് സ്കൂട്ടറിൽ യാത്ര പോകാനാവെട്ട എന്നാശംസിക്കുകയും ചെയ്തു. ദീർഘദൂര യാത്രക്ക് ബുള്ളറ്റ് തന്നെ വേണെമന്ന് വാശി പിടിക്കുന്നവരുടെ ഇടയിലേക്കാണ് 18ാം വയസ്സിൽ കർദുങ് ലാ തൊട്ട് 8500 കിലോമീറ്റർ സഞ്ചരിച്ച് പൊന്മള കടവത്തു വീട്ടിൽ അബ്ദുറഹ്മാൻ-ഹവ്വ ഉമ്മ ദമ്പതികളുടെ മകൻ നബീൽ തിരിച്ചെത്തിയത്. സെപ്റ്റംബര്‍ 16നായിരുന്നു സഞ്ചാരപ്രിയരുടെ സ്വപ്ന നഗരിയിലേക്ക് മലപ്പുറത്തുനിന്ന് നബീൽ യാത്രതിരിച്ചത്. സേവ് നേച്വർ, സേവ് വൈല്‍ഡ് ലൈഫ് എന്ന സന്ദേശമുയര്‍ത്തി വിവിധ ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന 'റൈഡ് ഒാൺ വൈൽഡ്' കൂട്ടായ്മയിലെ അംഗം കൂടിയായ നബീലിന് യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ കൂട്ടായ്മയിലെ കണ്ണൂർ ജില്ലാ അംഗങ്ങളാണ് സ്വീകരണമൊരുക്കിയത്. നബീലിനെ പൊന്നാടയണിയിച്ച് ആദരിക്കാൻ ജില്ല കലക്ടർ മിർ മുഹമ്മദലിയുമെത്തി. ഹൈദരാബാദ്-മണാലി--റോത്താങ് പാസ് വഴിയാണ് നബീൽ ലഡാക്കിലെത്തിയത്. യാത്രക്കിടെ കർദുങ് ലായിലാണ് അൽപം ബുദ്ധിമുട്ടിയെതന്ന് നബീൽ പറഞ്ഞു. ശ്രീനഗര്‍-ജമ്മു-പഞ്ചാബ്-ഡല്‍ഹി-ഗോവ വഴിയാണ് മടങ്ങിയത്. കോഴിക്കോട് സ്വദേശിയായ സി.എച്ച്. നിതുവും ബജാജ് അവഞ്ചർ ബൈക്കുമായി ഒപ്പമുണ്ടായിരുന്നു. പ്ലസ് ടു പൂർത്തിയാക്കി 18 തികഞ്ഞതോടെ ലൈസൻസെടുത്ത ശേഷമാണ് ദീർഘദൂര യാത്രക്കിറങ്ങിയത്. നേരത്തേ സുഹൃത്തുക്കളോടൊപ്പമായിരുന്നു യാത്രകൾ. രണ്ടു വർഷമായി സ്വയം ചെയ്തുവരുന്ന കച്ചവടത്തിലൂടെയാണ് സ്കൂട്ടറിനും യാത്രക്കുമുള്ള പണം സ്വരൂപിച്ചത്. കോഴിമുട്ട വിരിയിക്കുന്ന യന്ത്രം സ്വന്തമായി നിർമിച്ചാണ് നബീലി​െൻറ സംരംഭം. യാത്രാനുഭവങ്ങൾ ചോദിച്ചറിഞ്ഞ, കലക്ടർ മിർ മുഹമ്മദലി എൻജിനീയറിങ് പഠനം കഴിഞ്ഞ ഉടൻ സുഹൃത്തിനൊപ്പം പൾസർ 220 ബൈക്കിൽ ഇന്ത്യ കറങ്ങാനിറങ്ങിയ അനുഭവം പങ്കുവെച്ചു. പഴയ ഒാർമകൾ അയവിറക്കാൻ നബീലി​െൻറ യാത്രാ വിവരണത്തിലൂടെ സാധിച്ചതായി കലക്ടർ 'മാധ്യമ'ത്തോടു പറഞ്ഞു. ചെറുപ്രായത്തിൽ സ്കൂട്ടറിൽ ഇത്രയും വലിയ യാത്ര ചെയ്യാനായത് വലിയ ഭാഗ്യമാണ്. തനിക്ക് സ്വന്തമായി ഒരു ഡിയോ ഉണ്ടായിരുന്നതായും നബീലി​െൻറ യാത്ര കൗതുകം ജനിപ്പിച്ചത് അതിനാലാണെന്നും കലക്ടർ കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.