പശുവിനെ മോഷ്​ടിച്ചയാൾ പിടിയിൽ

കണ്ണപുരം: പശുവിനെ മോഷ്ടിച്ചയാളെ പിടികൂടി. ഇടക്കേപ്പുറം പടിഞ്ഞാറ് മുണ്ടവളപ്പിൽ വത്സല‍​െൻറ പശുവിനെ േമാഷ്ടിച്ച് കശാപ്പുചെയ്ത സംഭവത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വീട്ടുപറമ്പിൽ കെട്ടിയ പശുവി‍െന കയർ അറുത്ത് മോഷ്ടിക്കുകയായിരുന്നു. പ്രദേശത്തെ അറവുശാലകളിൽ പോത്തിറച്ചി മാത്രമായതിനാൽ അന്വേഷണം ആദ്യം വഴിമുട്ടി. പിന്നീട് മടക്കരയിലെ പുഴയോരത്ത് ചീനകൾ കൂട്ടിയിട്ടതി​െൻറ പിന്നാമ്പുറത്ത് അറവ് അവശിഷ്ടം കണ്ടെത്തി. ഇതേത്തുടർന്ന് കൊവ്വുമ്മൽ ഹൗസിലെ ആശിഖിനെ (21) പിടികൂടുകയായിരുന്നു. മോഷ്ടിച്ച പശുവിനെ ആർക്കും സംശയം തോന്നാത്തതരത്തിൽ വയലിലൂടെ നടത്തിക്കൊണ്ടുപോവുകയും തുടർന്ന് വാടകക്കെടുത്ത വാഹനത്തിൽ മടക്കരയിൽ എത്തിക്കുകയുമായിരുന്നുവെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച പശുവിനെയാണ് അറക്കാൻ എത്തിച്ചതെന്ന് അറവ് നടത്തിയവർക്ക് അറിയില്ലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.