മാഹി: പള്ളൂർ അർച്ചന കലാസമിതി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടത്തി. ചെറുകല്ലായി ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും മഹാത്മജി അനുസ്മരണവും ആദരവും സമ്മാനദാനവും നടത്തി. പുതുച്ചേരി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ. തങ്കമണി ഉദ്ഘാടനം ചെയ്തു. എ.കെ. രോഷിത്ത് അധ്യക്ഷത വഹിച്ചു. പുതുച്ചേരി സംസ്ഥാനത്തെ മികച്ച ആരോഗ്യപ്രവർത്തകക്കുള്ള അവാർഡ് നേടിയ എ.എൻ.എം കെ. മിനിയെ ആദരിച്ചു. ബി. ബാലപ്രദീപ്, എൻ. മോഹനൻ, കെ. ധന്യ എന്നിവർ സംസാരിച്ചു. കെ. രാധാകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. എൻ. ദിനേശൻ, കെ. രമണി, എൻ. സതി, പ്രബീഷ്, നിരഞ്ജൻ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.