ശാസ്ത്രമേള

മാഹി: മാഹി മേഖല ത്രിദിന പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 32 സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിൽനിന്ന് മൂന്ന് വിഭാഗങ്ങളിലായി 300ഒാളം ശാസ്ത്രപ്രതിഭകൾ മേളയിൽ മാറ്റുരക്കും. 11ന് മൂന്നിന് മേളയുടെ പ്രചാരണത്തിന് ശാസ്ത്രബോധന വിളംബര റാലി പള്ളൂരിൽ നടക്കും. ഷുക്കൂർ െപടയങ്ങോട്ടി​െൻറ നേതൃത്വത്തിൽ ശാസ്ത്ര പുസ്തകങ്ങളുടെ പ്രദർശനവും നടക്കും. ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് തികച്ചും പരിസ്ഥിതി സൗഹൃദമായാണ് മേള നടത്തുക. 12ന് രാവിലെ 11ന് മാഹി അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപ​െൻറ അധ്യക്ഷതയിൽ ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 11ന് സമാപന സമ്മേളനം നടക്കും. വാർത്തസമ്മേളനത്തിൽ ടി. സുരേന്ദ്രബാബു, യു. കലാവതി, കെ.കെ. രാജീവൻ, മുരളി വാണിമേൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.