തലശ്ശേരി: കെ.പി.സി.സിയുടെ കലാസാംസ്കാരിക സമിതിയായ സംസ്കാര സാഹിതിയുടെ തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. സംസ്കാര സാഹിതി ജില്ല ചെയർമാൻ സുരേഷ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. മണ്ണയാട് ബാലകൃഷ്ണൻ, പി.സി. രാമകൃഷ്ണൻ, പ്രഫ. ദാസൻ പുത്തലത്ത്, കെ. ശിവദാസൻ, കെ. ജയരാജൻ, ജതീന്ദ്രൻ കുന്നോത്ത്, രാജേന്ദ്രൻ തായാട്ട്, കെ.ഇ. പവിത്രരാജ്, അനസ് ചാലിൽ എന്നിവർ സംസാരിച്ചു. കെ.സി. ജയപ്രകാശ് സ്വാഗതവും കെ.ജി. ഗിരീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പ്രഫ. ദാസൻ പുത്തലത്ത് (ചെയർ.), അഡ്വ. കെ.സി. രാമകൃഷ്ണൻ, രാജേന്ദ്രൻ തായാട്ട്, ടി. ശ്യാമള കിഷോർ (വൈ.ചെയർ.), കെ.ജി. ഗിരീഷ് (ജന.കൺ.), കെ. ചന്ദ്രബാബു, രാമകൃഷ്ണൻ വടക്കുമ്പാട് (ജോ.കൺ.), കെ. ജയരാജൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.