തലശ്ശേരി: കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ല സ്ഥാപക നേതാവ് എം.പി. രാഘവെൻറ 10ാം ചരമവാർഷികം ആചരിച്ചു. ഫെഡറേഷൻ തലശ്ശേരി യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.വി. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മെംബർമാരുടെ മക്കൾക്ക് പി.വി. കൃഷ്ണൻ ഉപഹാരം നൽകി. ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായി തെരഞ്ഞെടുത്ത കെ.പി. സുരേഷ്ബാബുവിനെയും തലശ്ശേരി റോട്ടറി ക്ലബ് സെക്രട്ടറി ശ്രീവാസ് വേലാണ്ടിയെയും ആദരിച്ചു. സംവിധായകൻ പ്രദീപ് ചൊക്ലി, ജില്ല പ്രസിഡൻറ് ടി.യു. ഉലഹന്നാൻ, ജില്ല സെക്രട്ടറി കെ. രത്നാകരൻ, സംസ്ഥാന കമ്മിറ്റിയംഗം പി. അബ്ദുൽ റഹൂഫ്, ജില്ല കമ്മിറ്റിയംഗം പി. രവീന്ദ്രൻ, യൂനിറ്റ് ട്രഷറർ ശ്രീവാസ് വേലാണ്ടി എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് കെ.സി. പ്രമോദ് സ്വാഗതവും സെക്രട്ടറി എ. വിജയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.