ബസ്​ സമയവിവര പട്ടിക സ്ഥാപിച്ചു

ആലക്കോട്: ആലക്കോട് ടൗൺ ബെസ്റ്റ് ഫ്രൻഡ്സ് സ്വാശ്രയ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ ആലക്കോട് കൂടെ കടന്നുപോകുന്ന ബസുകളുടെ സമയവിവര ബോർഡുകൾ സ്ഥാപിച്ചു. ആലക്കോട് സ്കൂൾ, മെയിൻ സ്റ്റോപ്, ന്യൂബസാർ, അരങ്ങം വെയിറ്റിങ് ഷെഡ് എന്നിവിടങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചത്. പഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൻ പി.കെ. ഗിരിജമണി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് റ്റാജി ടോം പൂന്തോട്ടം, എം.കെ. ജയചന്ദ്രൻ, കെ.സി. ആൻറണി, കെ.എസ്. മോഹനൻ, എ.സി. കുര്യൻ, കെ. ഗോപാലകൃഷ്ണൻ മാസ്റ്റർ, ജോസ് അള്ളുംപുറം എന്നിവർ നേതൃത്വം നൽകി. അനധികൃത മദ്യവിൽപന; യുവാവ് പിടിയിൽ ആലക്കോട്: അനധികൃത മദ്യവിൽപനക്കിടെ യുവാവ് പിടിയിൽ. കുട്ടാപ്പറമ്പ് പരപ്പ ടൗണിൽ ഒാേട്ടായിൽ വെച്ച് മദ്യവിൽപന നടത്തുകയായിരുന്ന കുന്നേൽ എബ്രഹാമിനെയാണ് (41) ആലക്കോട് എക്സൈസ് സംഘം പിടികൂടിയത്. മദ്യവിൽപന നടത്താനുപയോഗിച്ച ഒാേട്ടായും കസ്റ്റഡിയിലെടുത്തു. മദ്യശാലയിൽനിന്ന് മദ്യം വാങ്ങി വാഹനത്തിൽ കൊണ്ടുവന്ന് വിൽപന നടത്തുന്നയാളാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇൻസ്പെക്ടർ എ. ഹേമന്ദ്കുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം.എം. രാജു, ടി.ആർ. രാജേഷ്, മുഹമ്മദ് യൂനിസ്, വി.പി. ശ്രീകുമാർ, പ്രദീപ്കുമാർ, സുരേഷ്കുമാർ എന്നിവർ സംഘത്തിനൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.